കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പ്പൊട്ടല്‍: വന്‍ കൃഷിനാശം

#

കോഴിക്കോട് (19-09-17): വിലങ്ങാട് വായാട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. വ്യാപകമായി കൃഷിനാശം. ഇന്നലെ രാത്രിയോടെയാണ് നരിപ്പറ്റ പഞ്ചായത്തിലെ വായാട് മലയോട് ചേര്‍ന്ന റിസര്‍വ് വനത്തില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ലെന്നാണ് റിപോര്‍ട്ടുകള്‍.

വന്‍ശബ്ദത്തോടെയാണ് മലവെള്ളമെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്നേക്കര്‍ രബ്ബര്‍ കൃഷി നശിച്ചു. നിരവധി തെങ്ങുകളും കടപുഴകി വീണു. ഇന്നലെ രാത്രി കനത്തമഴയാണ് പ്രദേശത്തുണ്ടായത്. 15 വര്‍ഷം മുമ്പ് ഇതേ വനമേഖലയില്‍ ഉരുള്‍പൊട്ടിയിരുന്നു.