ധോണിക്ക് പത്മഭൂഷണ്‍ നല്‍കാന്‍ ബി.സി.സിഐ ശുപാര്‍ശ

#

ന്യൂഡല്‍ഹി (20-09-17) : പത്മ അവാര്‍ഡുകള്‍ക്കു വേണ്ടി ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോഡ് ഒരു പേര് മാത്രമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ മഹേന്ദ്രസിംഗ് ധോണിക്ക് നല്‍കണമെന്നാണ് ബി.സി.സി.ഐ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ബി.സി.സി.ഐ അംഗങ്ങള്‍ ഏകകണ്ഠമായാണ് ധോണിയുടെ പേര് പത്മവിഭൂഷണുവേണ്ടി ശുപാര്‍ശ ചെയ്തതെന്ന് ബി.സി.സി.ഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്ന അറിയിച്ചു. ധോണിക്ക് പത്മഭൂഷണ്‍ ലഭിക്കുകയാണെങ്കില്‍ ആ ബഹുമതിക്ക് അര്‍ഹനാകുന്ന പതിനൊന്നാമത്തെ ക്രിക്കറ്റ് കളിക്കാരനായിരിക്കും അദ്ദേഹം. സച്ചന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ പത്മഭൂഷണ്‍ ലഭിച്ച ക്രിക്കറ്റ് കളിക്കാരില്‍ പെടുന്നു.