എസ്.ബി.ടി ഉള്‍പ്പെടെ 6 ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധു

#

ന്യൂഡല്‍ഹി (21-09-17) : സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ അസോസ്യേറ്റുകളായിരുന്ന 6 ബാങ്കുകളുടെ നിലവിലുള്ള ചെക്ക്ബുക്കുകള്‍ സെപ്റ്റംബര്‍ 30 ന് അസാധുവാകും. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക്ബുക്കുകളാണ് അസാധുവാകുന്നത്. എസ്.ബി.ഐയില്‍ ലയിച്ച ഈ 6 ബാങ്കുകളുടെയും ചെക്ക്ബുക്കുകള്‍ക്കു പകരം പുതിയ ചെക്ക് ബുക്കുകള്‍ക്കു വേണ്ടി എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപെട്ടു. നിലവിലുള്ള ഐ.എഫ്.എസ് കോഡും മാറും.