പാകിസ്ഥാന്‍ ടെററിസ്ഥാനെന്ന് യു.എന്നില്‍ ഇന്ത്യ

#

ന്യൂയോര്‍ക്ക് (22-09-17) : ഭീകരവാദത്തെ സൃഷ്ടിക്കുകയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ. പാകിസ്ഥാനെ ടെററിസ്ഥാന്‍ എന്നാണ് വിളിക്കേണ്ടതെന്ന് ഇന്ത്യയുടെ പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു. ഇന്ത്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യ. പൊതു ചര്‍ച്ചയില്‍ മറുപടി പറയാനുള്ള അവസരം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ ഇടപെടുകയായിരുന്നു.

രിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. ബോംബേ സ്‌ഫോടനത്തിന്റെ സൂത്രധാരനായ  ലഷ്‌കര്‍-ഇ-തയ്ബ നേതാവ് ഹഫീസ് സയ്ദിന് രാഷ്ട്രീയ നേതാവ് എന്ന അംഗീകാരം നല്‍കിത് ഇന്ത്യ ചൂണ്ടിക്കാട്ടി. ജമ്മുകാശ്മീര്‍  സംസ്ഥാനം ഇന്ത്യയുടെ അഭിവാജ്യ ഭാഗമാണെന്നും അത് എന്നും അങ്ങനെതന്നെ തുടരുമെന്നും ഗംഭീര്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് ഭീകരപ്രവര്‍ത്തനം നടത്താന്‍ പാകിസ്ഥാന്‍ എത്ര തന്നെ ശ്രമിച്ചാലും അതൊന്നും വിജയിക്കാന്‍ പോകുന്നില്ല. പരാജയപ്പെട്ട രാഷ്ട്രം എന്ന പ്രതിച്ഛായയുള്ള പാകിസ്ഥാനില്‍ നിന്ന് ജനാധിപത്യത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്ന് ഈനം ഗംഭീര്‍ പറഞ്ഞു.