ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിത ഇമാൻ അന്തരിച്ചു

#

അബുദാബി (25-09-17) : നടക്കാനായുള്ള ചികിത്സയ്ക്കായി ഇമാൻ(37) കാത്തുനിന്നില്ല. മരുന്നുകളുടെ  മണം മാത്രമുള്ള ആശുപത്രി കിടക്കയിൽ നിന്ന് അവൾ നടന്നകന്നു. ചികിത്സകൾ ആവശ്യമില്ലാത്ത ലോകത്തേക്ക്. ശരീരഭാരം കുറക്കുന്നതിനുള്ള ശാസ്ത്രക്രികളും തുടർ ചികിത്സകളുമായുള്ള ആശുപത്രി വാസത്തിനിടെയാണ് ഇമാൻ മരണത്തിലേക്ക് നടന്നു കയറിയത്. ഭാരം കുറക്കുന്നതിനുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തോടൊപ്പം വൃക്കകൾ പ്രവർത്തന രഹിതമാകുകയും ചെയ്തതോടെയായിരുന്നു അന്ത്യം. ഈ വര്ഷം മാർച്ചിൽ മുംബൈയിലെ സൈഫി ആശുപത്രിയിൽ ശരീര ഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് ഇമാൻ വിധേയ ആയിരുന്നു. പിന്നീടാണ് തുടർ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയത്.