സംസ്ഥാന ജൈവ വൈവിധ്യ ബോഡ് അധ്യക്ഷന്‍ നിയമനം ചട്ടങ്ങൾ മറികടന്നെന്ന് ആക്ഷേപം

#

തിരുവനന്തപുരം (25/09/2017): കേരള സംസ്ഥാന ജൈവ വൈവിധ്യ ബോഡ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ചട്ടങ്ങൾ മറികടന്നുകൊണ്ടെന്ന് ആക്ഷേപം. സംസ്ഥാന വനം വകുപ്പ് മേധാവിയായിരുന്ന എസ്.സി.ജോഷിയെയാണ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി സര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമിച്ചത്. നിയമനത്തിനു മുമ്പായി ഇന്റേണല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും പത്രപ്പരസ്യം നല്‍കണമെന്നുമാണ് ചട്ടം. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും പാലിച്ചിട്ടില്ല. പത്രപരസ്യം നല്‍കി അപേക്ഷകരെ അഭിമുഖം നടത്തിയാണ് ദേശീയ ജൈവ വൈവിധ്യ ബോര്‍ഡ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ജോഷിയുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് പാലിക്കുകേയാ ഇന്റേണല്‍ സെര്‍ച് കമ്മിറ്റി രൂപീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.