ഷാർജ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആളെന്ന പേരിൽ വന്നത് വ്യാജ വാർത്ത

#

(29-09-17) : ഷാർജയിലെ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ആൾ എന്ന പേരിൽ ഒരാളുടെ ഫോട്ടോ എന്ന പേരിൽ പിണറായി വിജയന്  അഭിവാദ്യം അർപ്പിച്ചു കൊണ്ട് പ്രചരിക്കുന്ന വാർത്തയിലുള്ളത് കോഴിക്കോട് സ്വദേശി അബ്ദുൾ ജസീം എന്നയാളുടെ ഫോട്ടോ..ഇയാൾ ഷാർജയിലെ ജയിലിൽ ആയിരുന്നില്ല, ദുബായിലെ അൽഖൂസിലുള്ള പ്ലാന്റേഴ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇയാൾ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ സുഹൃത്തുകൾ തമാശയ്ക്ക് ചെയ്ത പണിയാണ്‌ അത്രേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. ഈ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെയുള്ള പരിഹാസമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവം.