വന്യജീവി വാരാഘോഷം:സംസ്ഥാനതല ഉദ്ഘാടനം ശെന്തുരുണിയില്‍

#

കൊല്ലം(30-09-17) :വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 2ന് വനം-വന്യജീവി വകുപ്പുമന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. രാവിലെ 11 ന് തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും വനം മന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ എം.പി.മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. അരണ്യം മാസികയുടെ വന്യജീവിവാരം പ്രത്യേക പതിപ്പ് എം. മുകേഷ് എം.എല്‍.എ.യ്ക്കു നല്‍കി കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. പ്രകാശനം ചെയ്യും. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ നിര്‍വ്വഹിക്കും.