കുവൈത്തിൽ വധശിക്ഷ റദ്ദാക്കപ്പെട്ടവരിൽ 4 മലയാളികളും

#

(02-10-17) : കുവൈത്തിൽ വധശിക്ഷ റദ്ദാക്കപ്പെട്ടവരിൽ 4 മലയാളികളും 16 ഇന്ത്യക്കാരുടെ വധശിക്ഷയാണ് ഇതിനാലകം റദ്ദാക്കപ്പെട്ടത്. കാസർകോട്​ സ്വദേശി സിദ്ദീഖ്​ , മലപ്പുറം ചീക്കോട്​ സ്വദേശി ഫൈസൽ , പാലക്കാട്​ സ്വദേശികളായ മു സ്​തഫ ഷാഹുൽ ഹമീദ്​,​ നിയാസ്​ മുഹമ്മദ്​ ഹനീഫ എന്നിവരാണ് ശിക്ഷയിളവിൽ ഉൾപ്പെട്ടിരിക്കുന്നത്.

മയക്കുമരുന്ന്​ കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിൽ 16 പേരുടെ വധശിക്ഷയാണ്​ കുവൈത്തിലെ കോടതിവിധികളിലൂടെ റദ്ദായത്​. ഈ 16 പേരിൽ 15 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകുയും ഒരാളെ കുറ്റക്കാരനല്ലെന്ന്​ കണ്ട്​ വെറുതെ വിടുകയുമായിരുന്നു. ഒരു പ്രതിയുടെ ശിക്ഷ ശരിവെച്ചു. 2015 ഏപ്രിൽ 19നാണ്​ കേസിനാസ്പദമായ സംഭവം. കുവൈത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽ നിന്ന്​ നാല്​ കിലോയിലധികം മയക്കുമരുന്ന്​ പിടികൂടുകയായിരുന്നു. തുടർന്ന്​ കുവൈത്തിലെ ജലീബ്​ അൽ ശുയൂഖിലെ താമസസ്ഥലത്ത്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന്​ കണ്ടെടുക്കുകയും മറ്റു മൂന്ന്​ പ്രതികൾ കൂടി അറസ്റ്റിലാവുകയും ചെയ്തു.

മറ്റു 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷാകാലാവധി കുറക്കാൻ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ ഉത്തരവിട്ടുണ്ട്​. ഇവരിൽ 22 പേർക്ക്​ ഉടൻ ജയിലിൽനിന്ന്​ പുറത്തിറങ്ങാൻ സാധിക്കും. ഈ 199 പേരിലും നിരവധി മലയാളികളുണ്ടെന്നാണ്​ സൂചന. മയക്കുമരുന്ന്​ കടത്തും ഉപയോഗവും വ്യാപകമായതിനെ തുടർന്ന്​ 1997 മേയിലാണ്​ കുവൈത്തിൽ മയക്കുമരുന്ന്​ കേസുകൾക്ക്​ വധശിക്ഷ ബാധകമാക്കിയത്​.