ലാസ്‌വേഗാസിലെ ചൂതാട്ട കേന്ദ്രത്തിൽ ഭീകരാക്രമണം ; 20 മരണം

#

വാഷിംഗ്‌ടൺ (02-10-17) : ലാസ്‌വേഗാസിലെ ചൂതാട്ട കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 20 കൊല്ലപ്പെട്ടു. 100 ലേറെപേർക്ക് പരിക്കേറ്റു. പ്രശസ്തമായ മാൻഡെലെ ബേ കാസിനോയിൽ ജാസൺ അൽ ഡീനിന്റെ സംഗീത പരിപാടി നടന്നുകൊണ്ടിരിക്കെയായിരുന്നു അക്രമം. സംഗീതപരിപാടി നടക്കുന്ന ഹാളിൽ കടന്ന അക്രമികൾ ആളുകൾക്കുനേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അക്രമികളിലൊരാളെ പോലീസ് വെടിവച്ചുകൊന്നു രക്ഷപെട്ടയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. അക്രമികൾ സ്‌ഫോടക വസ്തുക്കൾ ഒന്നും പ്രയോഗിച്ചില്ല. യന്ത്രത്തോക്ക്  ഉപയോഗിച്ച് ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നും  അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറയുന്നു.

കാസിനോയുടെ 32 മത്തെ  നിലയിലാണ് വെടിവയ്പുണ്ടായതെന്നാണ് പ്രാഥമിക വിവരം. വെടിവയ്പ്പ് ഉണ്ടായ ഉടൻതന്നെ ആളുകൾ പരിഭ്രാന്തരായി ഹാളിനു പുറത്തേക്ക് ഓടി. ഇതിനിടയിൽ വീണും നിരവധിപേർക്ക് പരിക്കേറ്റു. സംഗീത പരിപാടി ആസ്വദിക്കുന്നതിന് വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.