ലാസ്‌വേഗസ് കൂട്ടക്കൊല :മരണം 50 കവിഞ്ഞു

#

ലാസ്‌വേഗസ് (02-10-17) : അമേരിക്കന്‍ നഗരമായ ലാസ് വേഗസില്‍ ഒരു സംഗീത പരിപാടിക്കിടെ ഉണ്ടായ വെടിവെയ്പില്‍ മരണമടഞ്ഞവരുടെ എണ്ണം 50 കവിഞ്ഞു. 200 ലേറെ പേര്‍ക്ക് പരിക്കുണ്ട്. 3 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു സംഗീത മേളയുടെ ഭാഗമായി ജെയ്‌സണ്‍ ആള്‍ഡയ്ന്‍ എന്ന ഗായകന്‍ വേദിയില്‍ പാടിക്കൊണ്ടിരിക്കെ അവിചാരിതമായി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് സദസ്സിലേക്ക് നിറയൊഴിക്കപ്പെടുകയായിരുന്നു. വെടിയുതിര്‍ത്തയാള്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു. 64 കാരനായ സ്റ്റീഫന്‍ പാഡോക് എന്നയാളാണ് നിറയൊഴിച്ചതെന്ന് പോലീസ് അറിയിച്ചു. അയാളോടൊപ്പം ഏഷ്യന്‍ വംശജയായ ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ആക്രമണത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.