വിജയ് മല്യ അറസ്റ്റില്‍

#

ലണ്ടന്‍ (03-10-17) : 9000 കോടി രൂപയുടെ തട്ടിപ്പിന് പോലീസ് തെരയുകയായിരുന്ന ഇന്ത്യന്‍ വ്യവസായി വിജയ്മല്യ ലണ്ടനില്‍ അറസ്റ്റില്‍. അല്പസമയത്തിനുള്ളില്‍ വിജയ് മല്യയെ ലണ്ടനില്‍ കോടതിയില്‍ ഹാജരാക്കും. വിവിധ ഇന്ത്യൻ ബാങ്കുകൾക്കായി 9000 കോടി നൽകാനുള്ള മല്യ കഴിഞ്ഞ വർഷം മാർച്ചിലാണ്‌ ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടന്നുകളഞ്ഞത്. ഈ വർഷം ഏപ്രിലിൽ സ്‌കോട് ലൻഡ് യാഡ് പോലീസ് അറസ്റ്റ് ചെയ്ത വിജയ് മല്യ പിന്നീട് ജാമ്യത്തിൽ ഇറങ്ങി.

സെബിയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 6027 കോടി രൂപ യു.എസ്, യു.കെ, ഫ്രാൻസ്, അയർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് രഹസ്യമായി കടത്തിയ വിവരം സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മല്യക്ക് എതിരെ അധികം വൈകാതെ കുറ്റപത്രം സമർപ്പിക്കും. വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേട്ട് കോടതിയിൽ തെളിവായി കുറ്റപത്രം ഹാജരാക്കി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് വേഗത്തിലാക്കാൻ ഈ രണ്ടു ഏജൻസികളും ശ്രമിക്കും.