ലാസ്‌വേഗസ് കൂട്ടക്കൊല : ഐസിസ് അവകാശവാദം ശരിവെയ്ക്കാതെ പോലീസ്

#

ന്യൂയോര്‍ക്ക് (04-10-17) : ലാസ്‌വേഗസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെയ്പിപില്‍ 59 പേര്‍ കൊല്ലപ്പെടുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല നടത്തിയ സ്റ്റീഫന്‍ പാഡോക് എന്ന 64 കാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അന്വേഷണ ഏജന്‍സി.

കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെങ്കിലും സ്റ്റീഫന്‍ പാഡോക്കിന് ഏതെങ്കിലും ഭീകരസംഘടനയുമായി എന്തെങ്കിലും ബന്ധമുള്ളതിന് ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.