കോട്ടയം ആലപ്പുഴ ബോട്ട് സർവ്വീസിന് പുനർജനി

#

കോട്ടയം (05-10-17) :കോട്ടയം- കോടിമത- ആലപ്പുഴ ബോട്ട് സർവ്വീസ് ഇന്നു മുതൽ പുനരാരംഭിക്കുന്നു. 2.30 മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്ര ആലപ്പുഴ വരെ ഒരാൾക്ക് 18 രുപയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ 5 വർഷമായി കാത്തിരം പാലം പണിയെ തുടർന്ന് ബോട്ട് കോട്ടത്തേക്ക് വരാറില്ലായിരുന്നു.

പൂർണമായും കുട്ടനാടിൻ്റെ ഉള്ളറകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് മനം കുളിർപ്പിക്കുന്ന കാഴ്ച  ആയതിനാൽ നിരവധി വിനോദ സഞ്ചാരികൾ ബോട്ട് യാത്ര തെരഞ്ഞെടുത്തിരുന്നു. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയും ബോട്ട് കടന്നു പോകുന്നുണ്ട്. വിജനമായ കായൽ തുരുത്തുകളും തെങ്ങിൻ തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണാനാകും.

കോട്ടയം-കോടിമതയിൽ നിന്നും രാവിലെ 6.45, 11.30, 1, 3.30, 5.15 എന്നീ സമയങ്ങളിലാണ്  ആലപ്പുഴയ്ക്ക് സർവ്വീസ്. ആലപ്പുഴയിൽ നിന്നും രാവിലെ 7.30, 9.35, 11.30, 2.30, 5.15 എന്നി സമയങ്ങളിൽ കോട്ടയത്തേയ്ക്കും.