ഇന്ധനവില വർദ്ധന : ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിൽ കാളവണ്ടി

#

തിരുവനന്തപുരം (6.10.2017) :  ഇന്ധന  വില വർദ്ധനവിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് വേറിട്ട രീതി കൊണ്ട് കൗതുകകരമായി. മാർച്ചിന്റെ ഏറ്റവും മുന്നിൽ സഞ്ചരിച്ച  കാളവണ്ടി ആയിരുന്നു ശ്രദ്ധാകേന്ദ്രം. ഇന്ധനവില താങ്ങാനാവാതെ കാളവണ്ടിയെ ആശ്രയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് സൂചിപ്പിക്കാനായിരുന്നു മാർച്ചിന് മുന്നിൽ കാളവണ്ടി അണി നിരത്തിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ എജീസ് ഓഫീസിലേക്കായിരുന്നു മാർച്ച്. രാവിലെ 11.30 ന് ആശാൻ സ്ക്വയറിൽ നിന്ന് മാർച്ച് ആരംഭിച്ചു.