ശശികലയ്ക്ക് 5 ദിവസത്തെ പരോള്‍

#

ബംഗളൂരു (06-10-17) : അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന വി.കെ.ശശികലയ്ക്ക് 5 ദിവസത്തെ പരോള്‍ അനുവദിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭര്‍ത്താവ് നടരാജനെ ശുശ്രൂഷിക്കാന്‍ വേണ്ടിയാണ് 5 ദിവസത്തെ പരോള്‍ അനുവദിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശശികല അനന്തരവന്‍ ടി.ടി.വി ദിനകരനോടൊപ്പം ചെന്നൈയിലേക്ക് പോയി. ചെന്നൈയില്‍ സഹോദര ഭാര്യ ഇളവരശ്ശിയുടെ വീട്ടില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ എന്ന് പരോള്‍ അനുവദിച്ച ഉത്തരവില്‍ പറയുന്നുണ്ട്. രാഷട്രീയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്.