യുവതികളുടെ മുടിമുറിക്കുന്നുവെന്ന് ആരോപിച്ച് വയോധികനെ കല്ലെറിഞ്ഞു കൊന്നു

#

ശ്രീനഗര്‍ (07-10-17) : യുവതികളുടെ മുടിമുറിക്കുന്നയാളെന്ന പേരിൽ വൃദ്ധനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി. ശ്രീനഗറിലെ ഡാന്റര്‍ ഗ്രാമത്തിലാണ് 70 കാരനായ അബ്ദുല്‍ സലാം വാനിയെന്ന വൃദ്ധനെ പ്രകോപനം ഒന്നുമില്ലാതെ ദാരുണമായി കൊലപ്പെടുത്തിയത്. രാത്രിയില്‍ സ്ത്രീകളുടെ മുടിമുറിക്കുന്നയാളാണ് അബ്ദുല്‍ സലാം വാനിയെന്ന് ഗ്രാമത്തില്‍ പ്രചരണം നടന്നാതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

മുടിമുറിക്കുന്നയാളാണ് അബ്ദുല്‍ എന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് ഗ്രാമത്തിലെ ജനങ്ങള്‍ പറയുന്നു. മുടിമുറിക്കലുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അനന്ത്നാഗ് പൊലീസ് പറയുന്നത്. ഇതുവരെ ഇത്തരത്തിലൊരു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് ഓഫീസര്‍ അറിയിച്ചു. രാത്രി പ്രാര്‍ഥനയ്ക്ക് ശേഷം പള്ളിയില്‍ നിന്ന് മടങ്ങവെയാണ് വാനി ആക്രമിക്കപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറില്‍ ഗരുതരമായി പരിക്കേറ്റ വാനി ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ തന്നെ മരണപ്പെട്ടു. നേരത്തെ മുടിമുറിക്കുന്നയാളെന്ന സംശയത്തെ തുടര്‍ന്ന് ഒരു ട്രാന്‍സ്ജെന്റര്‍ യുവതിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. പൊലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്.