ഇനി ആ ശബ്ദം മുഴങ്ങില്ല; പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

#

മുംബൈ (07/10/2017) : പ്രമുഖ ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുനായ കുന്ദന്‍ ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.

ജാനേ ബൈ ദോ യാരോ (1983), കഭി ഹാന്‍ കഭി നാ (1993) എന്നിങ്ങനെ നിരവധി മികച്ച സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജാനേ ഭി ദോ യാരോ എന്ന ആദ്യ ചിത്രത്തിന് കുന്ദന്‍ ഷാ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ജാനെ ഭി അറിയപ്പെടുന്നത്. നസറുദ്ദീന്‍ ഷാ, രവി ബസ്വന്തി, ഓം പുരി, പങ്കജ് കപൂര്‍, സതീഷ് ഷാ, സതീഷ് കൗശിക്, ഭക്തി ബേര്‍വ്, നീന ഗുപ്ത എന്നിവര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

പിന്നീടത്തെ അദ്ദേഹത്തിന്റെ ചിത്രം കയ്യ കഹ്ന (2000) ആയിരുന്നു. പ്രീതി സിന്റ, സെയ്ഫ് അലി ഖാന്‍, ചന്ദ്രചൂര്‍ സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അതിനുശേഷം ഷാ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു

2015ല്‍ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഷാ ദേശീയ അവാര്‍ഡ് തിരിച്ചുകൊടുത്ത് പ്രതിഷേധിച്ചിരുന്നു.

1986-87 കാലഘട്ടത്തില്‍ ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായിരുന്ന നുക്കഡ്, ആര്‍.കെ. ലക്ഷ്മണിന്റെ കഥാപാത്രങ്ങളെ വച്ച് ഒരുക്കിയ "വാഗ്ലെ കി ദുനി" എന്നിവ സംവിധാനവും കുന്ദന്‍ ഷാ ആയിരുന്നു.