വയലാർ അവാർഡ് ടി.ഡി.രാമകൃഷ്‌ണന്

#

തിരുവനന്തപുരം  (08-10-2017) :  ഈ വർഷത്തെ വയലാർ സാഹിത്യ അവാർഡ് ടി.ഡി.രാമകൃഷ്‌ണന്. രാമകൃഷ്‌ണന്റെ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന നോവലാണ് അവാർഡിനർഹമായത്. ഒരുലക്ഷംരൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27 നു തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

പ്രൊഫസ്സർ തോമസ് മാത്യു, ഡോ.കെ.പി.മോഹനൻ, ഡോ.അനിൽകുമാർ എന്നിവർ അടങ്ങുന്ന പുരസ്‌കാര സമിതിയാണ് വയലാർ അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2014 ൽ പ്രസിദ്ധീകരിച്ച "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" മലയാറ്റൂർ പുരസ്‌കാരം, എ.പി.കളക്കാട് സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ  നേടിയിട്ടുണ്ട്