ക്ലൈമാക്സിൽ മാറ്റങ്ങൾ വരുത്തി ദുൽഖർ സൽമാൻ ചിത്രം സോളോ

#

കോഴിക്കോട്(08-10-17): ബിജോയ് നമ്പ്യാര്‍ സംവിധാനത്തില്‍ പിറന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോ യുടെ ക്ലൈമാക്‌സ് രംഗങ്ങളില്‍ മാറ്റം വരുത്തി. നാല് ഉപ ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ത്രിലോക് വേള്‍ഡ് ഓഫ് രുദ്ര എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സിലാണ് വീണ്ടും എഡിറ്റ് ചെയ്തിരിക്കുന്നത്.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ട്രയിലറായിരുന്നു സോളോയുടേത്. പക്ഷേ ചിത്രം പുറത്തിറങ്ങിയതുമുതല്‍ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. മാറ്റിയ ക്ലൈമാക്‌സിനെക്കുറിച്ച് മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകര്‍ക്കുള്ളത്. ഇംഗ്ലീഷ്, തമിഴ് ഭാഷങ്ങളിലും ചിത്രം പുറത്തിറക്കുന്നുണ്ട്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് മുമ്പ് സംവിധാനം ചെയ്ത ചിത്രം.