കുട്ടികളുടെ നാടകവേദിക്ക് മനഃശാസ്ത്രത്തിന്റെ തണലൊരുക്കി നാടകിന്റെ ശിൽപ്പശാല

#

കൊല്ലം  (08.10.2017) : നാടകിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  നാടക ശിൽപ്പശാല കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ സംസ്ഥാന പ്രസിഡന്റ് രഘൂത്തമൻ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന യോഗത്തിശേഷം നടന്ന നാടകിന്റെ ബൈലോ ചർച്ചയിൽ മേഖലാ കമ്മിറ്റി പ്രതിനിധികളും സംസ്ഥാന ജില്ലാ കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.   തുടർന്ന് കുട്ടികളുടെ നാടകവേദി ഒരു മനഃശാസ്ത്ര സമീപനം എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയിൽ  മനു ജോസ് ക്ലാസ്സെടുത്തു. കുട്ടികളുടെയും നാടകപ്രേമികളുടെയും പങ്കാളിത്തംകൊണ്ട്  ശില്പശാല ശ്രദ്ധേയമായി.

കളക്ട്രേറ്റിന്‌  സമീപത്തെ മാനവീയം തെരുവ് മേയർ വി.രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു.   മാനവീയം തെരുവ് ക്യൂറേറ്റർ മനോജ് കിണി, നാടക് ജില്ലാ പ്രസിഡന്റ് പി.ജെ.ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി ഹരിഹരനുണ്ണി എന്നിവർ സംസാരിച്ചു. തുടർന്ന് മാനവീയം തെരുവിൽ സുവർണ്ണൻ മധു, എന്നിവരുടെ നേതൃത്വത്തിൽ കൊട്ടും പാട്ടും സംഗീത പരിപാടിയുടെ അവതരണവും നടന്നു.കുട്ടികളും നാടക പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു