കോണ്‍ഗ്രസ് പ്രസിഡന്റ് അമ്മ അല്ലെങ്കില്‍ മകന്‍ : മണിശങ്കര്‍ അയ്യര്‍

#

സിംല (09-10-17) : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ 2 പേരില്‍ ഒരാള്‍ക്ക് മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ എന്ന് പാര്‍ട്ടി നേതാവ് മണിശങ്കര്‍ അയ്യര്‍. ഒന്നുകില്‍ അമ്മ അല്ലെങ്കില്‍ മകന്‍ എന്നതാണ് സ്ഥിതി. കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവാണ് രാഹുല്‍ഗാന്ധിയെന്നും അദ്ദേഹം ഉടന്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നുമുള്ള പ്രഖ്യാപനം കോണ്‍ഗ്രസ് വക്താവില്‍ നിന്നുണ്ടായി ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പാണ് സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും പരിഹസിച്ചുകൊണ്ടുള്ള പരാമര്‍ശം മണിശങ്കര്‍ അയ്യര്‍ നടത്തിയത്. കഴിഞ്ഞ ദിവസം കസൗലിയില്‍ ഖുഷ്വന്ത്‌സിംഗ് സാഹിത്യോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. മത്സരിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ മാത്രമല്ലേ അദ്ധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കൂ എന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.