വി.സി.ഹാരിസ് അന്തരിച്ചു

#

കോട്ടയം (09.10.2017) : പ്രശസ്ത ചിന്തകനും സാഹിത്യ നിരൂപകനും മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായ ഡോ.വി.സി.ഹാരിസ് (59) അന്തരിച്ചു. രാവിലെ 11.30 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു അപകടത്തിൽ പരിക്ക് പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ് മാർട്ടത്തിനുശേഷം മൃതദേഹം സർവ്വകലാശാല ക്യാംപസിൽ പൊതുദർശനത്തിന് വയ്ക്കും. ഭാര്യ അഡ്വ.അനിലാജോർജ്. രണ്ടു കുട്ടികൾ.