ആകാംഷ നിറച്ച് യന്തിരൻ 2.0; മേക്കിങ് വിഡിയോ പുറത്ത്

#

കോഴിക്കോട് (09/10/2017) : രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2.0 വിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി അണിയറ പ്രവർത്തകർ. രജനീകാന്തും അക്ഷയ് കുമാറുമാണ് യന്തിരൻ 2.0 വിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പതിനഞ്ച്  ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അക്ഷയ്‌യുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് 2.0. ചിത്രത്തിൽ വില്ലന്റെ വേഷമാണ് അക്ഷയ് കുമാറിന്റേത്. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിലിറങ്ങിയ യന്തിരൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 350 കോടി ബജറ്റ് ഉള്ള .2.0.

ഇന്ത്യയ്ക്കകത്തും പുറത്തും വൻ ഹിറ്റായ യന്തിരന്റെ ആരാധകർ വലിയ  പ്രതീക്ഷയോടെയാണ് ചിത്രത്തെ വരവേൽക്കാൻ തയ്യാറെടുത്തിരിക്കുന്നത്. മേക്കിങ്ങ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.