സാമ്പത്തിക നൊബേൽ ഡോ. റിച്ചാർഡ് തെയ്‌ലറിന്

#

സ്റ്റോക്ഹോം (09-10-17) : സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ  ഡോ. റിച്ചാർഡ് തെയ്‌ലറിന്. ബിഹേവിയറൽ എകണോമിക്സിന്റെ ഉപജ്ഞാതാവാണ്  ഡോ. റിച്ചാർഡ് തെയ്‌ലർ.  ഇന്ത്യൻ റിസേർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജന്റെ പേരും പരിഗണിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികപരമായ തീരുമാനങ്ങളെടുക്കുമ്പോൾ മനഃശാസ്ത്രപരവും സാമൂഹികവും  വികാരപരവുമായ ഘടകങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിനെപ്പറ്റിയുള്ള പഠനമാണ് ബിഹേവിയറൽ ഇക്കണോമിക്സിൽ ഉൾപ്പെടുന്നത്.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 11 ലക്ഷം ഡോളറാണ് സമ്മാനത്തുക. സ്വീഡനിലെ സെൻട്രൽ ബാങ്കാണ് പുരസ്കാരം നൽകുന്നത്.ഇതോടെ ഈ വർഷത്തെ എല്ലാ നൊബേൽ സമ്മാനങ്ങളും പ്രഖ്യാപിച്ചു.