പൊരുതി തോറ്റ് ഇന്ത്യന്‍ കൗമാരം

#

ന്യൂഡൽഹി (10-10-17) :  ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ തോറ്റ് ജയിച്ച് ടീം ഇന്ത്യ. അസമാന്യ പോരാട്ട മികവ് കാഴ്ച്ചവെച്ച ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ കൊളംബിയക്കെതിരെ 1-2 ന് തോറ്റു. ഇന്ത്യ അര്‍ഹിച്ച സമനില പോലും ലഭിക്കാതെ പോയത് തികച്ചും നിര്‍ഭാഗ്യമെന്നെ പറയാനുള്ളു. ആദ്യ പകുതിയുടെ അവസാനം മലയാളി താരം കെ.പി രാഹുലിന്റെ മികച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ച് മത്സരം സമനിലയിലാക്കിയേനെ.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി തീ പാറും പോരാട്ടമാണ് ഇന്ത്യ പുറത്തെടുത്തത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ എല്ലാ ഒത്തിണക്കവും കൂടിച്ചേര്‍ന്ന കൊളംബിയന്‍ ടീമിനെ ആദ്യ പകുതിയില്‍ ഇന്ത്യ വരിഞ്ഞു മുറുക്കി. ഹാമിസ് റോഡിഗ്രസിന്റെയും വാല്‍ഡറാമ്മയുടെയും പിന്‍ഗാമികള്‍ക്ക് ഒരവസരവും നല്‍കാതെ വന്‍മതില്‍ തീര്‍ത്ത ഇന്ത്യന്‍ പ്രതിരോധം മനോഹരമായി കളിച്ചു. 49ാം മിനുട്ടില്‍ കൊളംബിയ ഇന്ത്യന്‍ വലകുലുക്കി. രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ കൊളംബിയ ഇന്ത്യന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കിലും ഗോളി ധീരജും ഡിഫന്‍സും ഉറച്ചു നി്ന്നു. ജാക്‌സണ്‍ സിങ് മറുപടി ഗോളടിച്ചെങ്കിലും  ആവേശം കെട്ടടങ്ങും മുന്‍പേ കൊളംബിയയുടെ മറുപടി ഗോളടിച്ചു.

പതിനാറാം മിനുട്ടില്‍ അഭിജിത് സര്‍ക്കാരിന്റെ ഷോട്ട് കൊളംബിയന്‍ ഗോളിയുടെ ശരീരത്തില്‍ തട്ടി പുറത്തു പോയി, ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ മലയാളി താരം കെ.പി രാഹുലിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. ഭാഗ്യം കൂടിയുണ്ടായിരുന്നെങ്കില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചെനെ. രണ്ടാം പകുതിയില്‍ സ്റ്റേഡിയത്തെ ഇളക്കി മറിച്ച് ജാക്‌സണ്‍ സിങിന്റെ ചരിത്ര ഗോള്‍. കൊളംബിയന്‍ മുന്നേറ്റത്തിന് മുന്നില്‍ കോട്ട കെട്ടിയ ഗോളി ധീരജ്. രാഹുലിന്റെ മികച്ച മുന്നേറ്റങ്ങള്‍ ഇവയൊക്കെ ഇന്ത്യന്‍ കൗമാരത്തിന്റെ കരുത്തറിയിച്ച പ്രകടനങ്ങളായിരുന്നു. അവിശ്വസനീയമെന്ന ഇന്ത്യന്‍ പ്രകടനത്തെ കുറിച്ചുള്ള കൊളംബിയന്‍ കോച്ചിന്റെ പ്രതികരണം മാത്രം മതി ടീം ഇന്ത്യക്ക്