ഇന്ത്യ-ന്യൂസിലാൻഡ് 20-20 ടിക്കറ്റുകൾ ഇന്ന് മുതൽ ലഭിക്കും

#

തിരുവനന്തപുരം (10-10-17) : തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്ന്  (ഒക്‌ടോബര്‍ 10) മുതല്‍. വിദ്യാര്‍ഥികള്‍ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്ക് ആണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പങ്കാളി. അപ്പര്‍ ടൈര്‍ ടിക്കറ്റുകളുടെ നിരക്ക് 700 രൂപ ലോവര്‍ ടൈര്‍ ടിക്കറ്റുകള്‍ക്ക് രൂപ 100 രൂപ എന്നീ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പ്രീമിയം  ടിക്കറ്റുകള്‍ രൂപ 2000 നല്‍കി വാങ്ങാവുന്നതാണ്. ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിനു വൈകുന്നേരം 4 മുതലാവും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനാനുമതി. ഫെഡറല്‍ ബാങ്ക് ആണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പങ്കാളി. 41 ബ്രാഞ്ചുകളില്‍  ടിക്കറ്റ് ലഭ്യമാകും.