കെ.പി.സി.സി നേതൃത്വത്തില്‍ മാധ്യമ-സാംസ്‌കാരിക കൂട്ടായ്മ നാളെ

#

തിരുവനന്തപുരം (11-10-17) : വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി എന്ന കാരണത്താല്‍ മാധ്യമപ്രവര്‍ത്തക  ഗൗരിലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയതിൽ  പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ "ഗൗരിക്കൊപ്പം കേരളം" എന്ന പേരില്‍ ഒക്ടോബര്‍ 12 വ്യാഴാഴ്ച വൈകുന്നേരം 5 ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മാധ്യമ-സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ അധ്യക്ഷതയില്‍ ചേരുന്ന കൂട്ടായ്മ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍  ഉദ്ഘാടനം ചെയ്യും. ചലചിത്രതാരം നെടുമുടി വേണു, മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, സി.ഗൗരിദാസന്‍ നായര്‍, എം.ജി രാധാകൃഷ്ണന്‍, കെ.പി.മോഹനന്‍, ജി.രാജീവ്, സാംസ്‌കാരിക പ്രവര്‍ത്തകരായ സൂര്യകൃഷ്ണ മൂര്‍ത്തി, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവരും പങ്കെടുക്കും. വൈകുന്നേരം മൂന്ന് മണിമുതല്‍ കവിയരങ്ങും സംഘടിപ്പിക്കും.