ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ഓസീസ് ടീമിന്റെ ബസ്സിന് നേരെ കല്ലേറ്

#

ഗുവാഹത്തി (11-10-17) : ഗുവാഹത്തിയില്‍ നടന്ന ട്വന്റി-20യില്‍ ഇന്ത്യക്കെതിരെ മികച്ച വിജയം നേടിയതിനു പിന്നാലെ ആസ്‌ട്രേലിയന്‍ ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ  ഗ്ലാസ് തകര്‍ന്നു. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. കൂടാതെ സംഭവത്തിന്റെ മേല്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി വാര്‍ത്താ കുറിപ്പോ പ്രസ്താവനകളോ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങള്‍ കല്ലേറിനെക്കുറിച്ച് ഓസീസ് ടീമിനോട് ചോദിച്ചപ്പോള്‍ അധികാരികള്‍ സംഭവത്തെക്കുറിച്ച അന്വേഷിക്കുന്നു എന്നായിരുന്നു മറുപടി നല്‍കിയത്.

എന്നാല്‍ ടീമിന്റെ ബസ്സിനു നേരെ കല്ലേറുണ്ടായതായി ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഫിഞ്ചിന്റെ  ട്വീറ്റ് ഡേവിഡ് വാര്‍ണര്‍ റിട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അസം ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അസം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. മൂന്നാം 20-20 വെള്ളിയാഴ്ചയാണ്.