സസ്‌പെന്‍സ് ത്രില്ലര്‍ സ്ട്രീറ്റ് ലൈറ്റ്‌സ് എത്തുന്നു ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

#

കോഴിക്കോട് (11-10-17) :  മമ്മൂട്ടി നായകനായെത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖ സംവിധായകന്‍ ഷാംദത്ത് സൈനുദ്ദാനാണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയുടെതന്നെ നിര്‍മ്മാണകമ്പനി പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ നവാഗത നായിക ലിജോമോള്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ നവംബറില്‍ തീയറുകളിലെത്തുമെന്നാണ് പ്രതീക്ഷ.

സംവിധായകൻ ഷാംദത്ത് മുമ്പ് ഉലകനായകന്‍, ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നീ ഇതരഭാഷാചിത്രങ്ങള്‍ക്കൊപ്പം നിരവധി മലയാള സിനിമകളിലും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.