അനുപം ഖേർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

#

ന്യൂഡൽഹി (11-10-17) : പുണെ ഫിലം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബോളിവുഡ് തരാം അനുപം ഖേറിനെ നിയമിച്ചു. നിലവിലെ ചെയർമാൻ ഗജേന്ദ്ര ചൗഹാന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

നേരത്തെ സെൻസർബോർഡ് ചെയർമാനായും നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ചെയർമാനായും ചുമതലകൾ വഹിച്ചിട്ടുണ്ട്. 500 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനുപംഖേറിന്   ദേശീയ പ്രത്യേക ജൂറി പരാമർശങ്ങൾ ഉൾപ്പെടെ നിരവധി  പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.  2004 ൽ പദ്മശ്രീയും 2016 ൽ പദ്മഭൂഷണും നൽകി രാജ്യം ഈ കലാകാരനെ ആദരിച്ചിട്ടുണ്ട്.

2015ൽ ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യോഗ്യത ഇല്ലാത്തയാളുടെ നിയമനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മാസങ്ങളോളം പ്രക്ഷോഭം നടത്തിയിരുന്നു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്  നിരവധി പ്രമുഖർ ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചു നൽകുകയും ചെയ്തു. ഗജേന്ദ്ര ചൗഹാനെതിരായ സമരത്തിൽ വിദ്യാർത്ഥികളെ പിന്തുണക്കുന്ന സമീപനമാണ് അനുപം ഖേറും സ്വീകരിച്ചിരുന്നത്.