സോളാർ കേസ് മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

#

തിരുവനന്തപുരം (12-10-17) : സോളാർ അഴിമതിയിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് കേസ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കെ മുതിർന്ന നേതാക്കളെ കോൺഗ്രസ്  ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ, വി.ഡി.സതീശൻ എന്നിവരെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല ഡൽഹിയിൽ തന്നെയാണുള്ളത് മറ്റുള്ള നേതാക്കൾ ഇന്ന് തന്നെ ൽഹിയിലെത്തും നാളെ ഉച്ചക്കാണ് രാഹുൽ ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.കോൺഗ്രസ്  പ്രവർത്തക സമിതി അംഗം എ.കെ.ആൻ്റണി , എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. സോളാർ കേസിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് രാഹുൽ മുകുൾ വാസ്നിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.