പട്ടികജാതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ ലക്ഷ്യമിട്ട് വാത്സല്യനിധി

#

(12-10-17) :  പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ലക്ഷ്യമാക്കി "വാത്സല്യനിധി" എന്ന പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  പെണ്‍കുട്ടികളുടെ ജനനം മുതല്‍ 18 വയസ്സ് വരെയുളള കാര്യങ്ങള്‍ പട്ടികജാതി വകുപ്പ് ശ്രദ്ധിക്കുകയും കുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യയുമായി യോജിച്ച് നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. നവകേരളം എന്ന ഹാഷ്ടാഗോഡു കൂടിയാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

കുറിപ്പന്റെ പൂര്‍ണ്ണരൂപം:

പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ലക്ഷ്യമാക്കി "വാത്സല്യനിധി" എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ജനനം മുതല്‍ 18 വയസ്സ് വരെയുളള കാര്യങ്ങള്‍ പട്ടികജാതി വകുപ്പ് ശ്രദ്ധിക്കും. കുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യയുമായി യോജിച്ച് നടപ്പാക്കും.