യു.ഡി.എഫ് ഹർത്താൽ: ചെന്നിത്തല നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

#

കൊച്ചി (12-10-17) : 16 ലെ യു.ഡി.എഫ് ഹർത്താൽ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് ഹൈക്കോടതി. ഹർത്താലിനെക്കുറിച്ച് ജനങ്ങൾക്ക് ഭീതിയുണ്ട്  ഇത് മാറ്റുന്നതിനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഹർത്താൽ സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ്  യു.ഡി.എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.