ഹിമാചലിൽ തെരഞ്ഞെടുപ്പ് നവംബർ 9 ന് ; ഗുജറാത്ത് തീയതി പ്രഖ്യാപനം പിന്നീട്

#

ന്യൂഡൽഹി (12-10-17) : ഹിമാചൽ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 9 നു നടക്കും. എന്നാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് കമ്മീഷൻ നീട്ടിവക്കുകയും ചെയ്തു. അടുത്ത വര്ഷം ജനുവരിയിലാണ് ഹിമാചൽ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ പകുതി കഴിയുന്നതോടെ മഞ്ഞ് വീഴ്ച രൂക്ഷമാകുമെന്നതിനാല്‍ പോളിംഗിന് ബുദ്ധിമുട്ട് നേരിടുമെന്നതിനാലാണ് ഇവിടെ നേരത്തെ വോട്ടെടുപ്പ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തീയതികൾ പ്രഖ്യാപിച്ചതോടെ ഹിമാചലിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവി വന്നു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഫലപ്രഖ്യാപനം 18 നു നടക്കും. 68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2018 ജനുവരി ഏഴിനാണ് ആണ് അവസാനിക്കുന്നത്.വോട്ടെടുപ്പില്‍ വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തുമെന്നും ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നും കമ്മീഷന്‍ അറിയിച്ചു.

ഗുജറാത്ത് നിയമസഭാ വോട്ടെടുപ്പ് ഡിസംബര്‍ 18 ന് മുന്‍പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്നും ഇരുസംസ്ഥാനങ്ങളുടെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18 നായിരിക്കും നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇപ്പോള്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ വളരെ നേരത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നീട്ടിവച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 182 അംഗ ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്തവര്‍ഷം ജനുവരി 22 നാണ് അവസാനിക്കുന്നത്.