കനയ്യയ്ക്ക് എതിരായ യൂണിവേഴ്‌സിറ്റി നടപടി കോടതി റദ്ദാക്കി

#

ന്യൂഡൽഹി (12.10.2017) : ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനും മറ്റു 14 വിദ്യാർത്ഥികൾക്കും എതിരെ ജവാഹർലാൽ നെഹ്‌റു സർവ്വകലാശാല സ്വീകരിച്ച അച്ചടക്കനടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. സർവ്വകലാശാലയിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. 2016 ഫെബ്രുവരി 9 ന് സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഒരു പരിപാടിയെത്തുടർന്നായിരുന്നു നടപടി. പ്രശ്നം പുതുതായി പരിശോധിക്കാനും വിദ്യാർത്ഥികളുടെ വാദവും അവർക്ക് സമർപ്പിക്കാനുള്ള തെളിവുകളും പരിഗണിച്ച് ന്യായയുക്തമായ തീരുമാനം 6 ആഴ്ചയ്ക്കുള്ളിൽ കൈകൊള്ളണമെന്ന് ജസ്റ്റിസ് വി.കെ.റാവു സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകി. 2016 ഫെബ്രുവരി 16 ന് ക്യാംപസിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയുമായി ബന്ധപ്പെട്ട് കനയ്യകുമാറിന് ആഴ്ചകളോളം ജയിൽവാസം അനുഷ്ടിക്കേണ്ടിവന്നിരുന്നു.