രംഗോലി നശിപ്പിച്ച വി.എച്ച്.പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

#

സൂററ്റ് (20-10-17) : സൂററ്റ് നഗരത്തില്‍ രാഹുല്‍ രാജ്മാളില്‍ ഒരു ചിത്രകാരന്‍ ഒരുക്കിയ രംഗോലി അലങ്കോലമാക്കിയതിന് ഹിന്ദു തീവ്രവാദ സംഘടനകളില്‍ പെട്ട 5 പേര്‍ അറസ്റ്റില്‍. പത്മാവതി എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരന്‍ എന്ന ചിത്രകാരന്‍ തയ്യാറാക്കിയ രംഗോലി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നശിപ്പിച്ചതിനെതിരേ സൂററ്റ് പോലീസ് ഒക്‌ടോബര്‍ 16 ന് കേസെടുത്തിരുന്നു. സംഭവത്തിന്റെ വിഡീയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. 5 പേരില്‍ 4 പേര്‍ കര്‍ണിസേന എന്ന ഹിന്ദു തീവ്രവാദ സംഘടനയില്‍ അംഗങ്ങളാണ്. ഒരാള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനാണ്.

കലാകാരന്മാര്‍ക്കും കലാസൃഷ്ടികൾക്കും മറ്റുമെതിരേ ഗുജറാത്തിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഹിന്ദു തീവ്രവാദ സംഘടനകളില്‍ പെട്ടവരില്‍ നിന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രംഗോലി അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച, പത്മാവതിയിലെ നായിക കൂടിയായ നടി ദീപികാ പദുകോണ്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്ന് മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.