ഷാർജയിൽ കലാസന്ധ്യയും എം.ജി രാധാകൃഷ്ണന് സംഗീത ആദരവും

#

ഷാർജ (26.10.2017) : യുവകലാസാഹിതി ഷാർജയുടെ വാർഷിക സാംസ്ക്കാരിക പരിപാടിയായ യുവകലാസന്ധ്യ 2017 ഒക്ടോബർ 27 ന് നടക്കും. ഇത്തിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സന്ധ്യ മുൻ മന്ത്രിയും സി പി ഐ നേതാവുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ്. ചടങ്ങിൽ മുതിർന്ന വിപ്ലവ ഗായിക പി കെ മേദിനിയെയും കർണ്ണാടക സംഗീതജ്ഞ ഡോ.കെ ഓമനക്കുട്ടിയെയും ആദരിക്കും. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഗാനങ്ങൾ ആസ്പദമാക്കിയുള്ള ഒരു ദലം മാത്രം എന്ന സംഗീത പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ, അഖില, ഹരിശങ്കർ, പുല്ലാംങ്കുഴൽ വാദനത്തിലെ നവവിസ്മയമായ രാജേഷ് ചേർത്തല, യു എ ഇയിലെ ശ്രദ്ധേയ ഗായകരായ സുമി, മേഘ,സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.

എം ജി രാധാകൃഷ്ണൻ ഫൗണ്ടേഷന്റെയും ഇന്ത്യൻ അസോസിയേഷൻെറയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ വൈകിട്ട് 5 മണിക്ക് തന്നെ ഇരിപ്പടങ്ങൾ ഉറപ്പാക്കണമെന്ന് യുവകലാസന്ധ്യ സ്വാഗത സംഘം ചെയർമാൻ വി പി ശ്രീകുമാറും കൺവീനർ അജിത് വർമ്മയും അറിയിച്ചു.