കേരളസർക്കാരിന്റെ ബിജെപി വിരുദ്ധത നാടകമെന്ന് എ.കെ.ആന്റണി

#

തിരുവനന്തപുരം (26-10-17) : കേരളസർക്കാർ പ്രകടിപ്പിക്കുന്ന ബിജെപി വിരോധം നാടകമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. കോൺഗ്രസിന്റെ ഇല്ലാതാക്കുന്നതിനുള്ള ബിജെപി അജണ്ട കേരളത്തിൽ പ്രവർത്തികമാക്കുന്നത് സി.പി.എമ്മാണ്.

കേരളത്തിൽ കേരളത്തിലെ സി.പി.എം നേതാക്കളിൽ ഒരു വിഭാഗം കോൺഗ്രെസ്സിനെയാണ് മുഖ്യ ശത്രുവായി കാണുന്നത്. അതിന് അവർക്ക് ഒരു രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം പരമാവധി കുറക്കുക എന്ന ബിജെപി തന്ത്രത്തിന് ഒത്താശ ചെയ്തുകൊണ്ട് കേരളത്തിൽ സി.പി.എം കോൺഗ്രെസ്സിനെതിരെ തന്ത്രം മെനയുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ ഇതിന്റെ ഭാഗമായാണ്. ഇത്തരം നടപടികളിലൂടെ കേരളത്തിലെ സി.പി.എം പ്രധാനമന്ത്രിക്ക് പറയാതെ പറഞ്ഞൊരു സന്ദേശം അയക്കുകയാണ്. കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന്. ദേശീയ രാഷ്ട്രീയത്തിന്റെ അപകടം മനസിലാക്കാതെയാണ് സി.പി.എമ്മിലെ ചില നേതാക്കൾ ഇങ്ങനെ ചെയ്യുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രശനങ്ങൾ ഉടൻ പരിഹരിക്കുമെന്നും എ.കെ.ആന്റണി പറഞ്ഞു.