ലാവ്‌ലിന്‍ : സുപ്രീം കോടതി ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

#

ന്യൂഡല്‍ഹി (27-10-17) : ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ഹര്‍ജിയാണ്  ആറാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയത്. പിണറായി വിജയനെയും മറ്റും പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഇന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.ബി.ഐ ഹര്‍ജി നല്‍കിയില്ല. സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായതുമില്ല. സി.ബി.ഐ ഹര്‍ജി നല്‍കുമെന്നും  അതിനാല്‍ എല്ലാ ഹര്‍ജികളും ഒന്നിച്ചു പരിഗണിക്കുന്നതിനു വേണ്ടി മാറ്റിവെയ്ക്കണമെന്നുമുള്ള കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്റെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.