പണി തുടരും ; ഗെയ്ല്‍ : നിര്‍ത്താതെ ചര്‍ച്ചയില്ല : സമരസമിതി

#

കോഴിക്കോട് (04-11-17) : ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കില്ലെന്ന് ഗെയ്ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍. നിര്‍മ്മാണ ം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാരോ ഗെയ്ല്‍ മാനേജ്‌മെന്റോ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ നിര്‍ത്തിവെയ്ക്കുന്ന പ്രശ്‌നമില്ലെന്നും ഡി.ജി.എം വ്യക്തമാക്കി. പദ്ധതി 2018 ജൂണില്‍ കമ്മീഷന്‍ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം പണി നിര്‍ത്തിവെയ്ക്കാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് സമരസമിതി. സമരസമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന പ്രചരണത്തിനിടയില്‍ രാവിലെ സമരസമിതിയോഗം ചേരുന്നുണ്ട്. മുസ്ലീംലീഗിന്റെയും സമരസമിതിയുടെയും നേതാക്കള്‍ സമരസ്ഥലത്ത് എത്തി. പണി തുടരുന്ന സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ച സമരസമിതി ബഹിഷ്‌കരിച്ചാലും കോണ്‍ഗ്രസും ലീഗും ചര്‍ച്ചയില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.