മോദിയോട് ഹാര്‍ദിക് പട്ടേല്‍ : ആധാര്‍ സ്വിസ് ബാങ്കുമായി ബന്ധിപ്പിക്കുമോ?

#

(06-11-17) : ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാതെ ആധാര്‍ കാര്‍ഡിന് ഊന്നല്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് ഹാര്‍ദിക് പട്ടേല്‍. "ഇനി എന്താണ് ? ആധാര്‍ കാര്‍ഡിനെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുമോ?" എന്ന രൂക്ഷമായ പരിഹാസം ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. താന്‍ അഭിസംബോധന ചെയ്യുന്ന ഒരു വമ്പിച്ച തെരഞ്ഞെടുപ്പ് റാലിയുടെ ചിത്രത്തോടൊപ്പമായിരുന്നു ഹാര്‍ദിക്കിന്റെ ട്വീറ്റ്. ശതകോടികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പാരസൈഡ് പേപ്പറുമായി ബന്ധപ്പെട്ട വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിടുന്നതിനു മുമ്പാണ് ഹാര്‍ദിക് സ്വിസ് ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ലിങ്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള പരിഹാസം പോസ്റ്റ് ചെയ്തത്.