നവംബർ 8 ന് ബി.ജെ.പിയുടെ കള്ളപ്പണ വിരുദ്ധ ദിനം

#

തിരുവനന്തപുരം(06-11-17) : നോട്ട് നിരോധനത്തിന്‍റെ വാർഷികമായ നവംബർ 8 ന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാൻ ബിജെപി തീരുമാനിച്ചു. ദേശീയ അദ്ധ്യക്ഷന്റെ ആഹ്വാന പ്രകാരമാണ്  നവംബർ 8 കള്ളപ്പണ വിരുദ്ധ ദിനമായിആചരിക്കുന്നതെന്ന് പാർട്ടി അംസ്ഥാന ഘടകം അറിയിച്ചു. കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് നിയോജക മണ്ഡല തലങ്ങളിൽ കള്ളപ്പണ വിരുദ്ധ പ്രതിജ്‍ഞ, ഒപ്പു ശേഖരണം, സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റിയുടെ അറിയിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും കള്ളപ്പണ വിരുദ്ധ ദിനാചരണം നടക്കുമെന്ന് ബി.ജെ.പി അറിയിച്ചു.