ഇറാന്‍- ഇറാക്ക് അതിര്‍ത്തിയില്‍ വന്‍ ഭൂകമ്പം : മരണം 140

#

ടെഹ്‌റാന്‍ (13-11-17) : ഇന്നലെ രാത്രി വൈകി ഇറാന്‍-ഇറാക്ക് അതിര്‍ത്തിയിലെ പര്‍വ്വത പ്രദേശത്തുണ്ടായ വന്‍ഭൂകമ്പത്തില്‍ കുറഞ്ഞത് 140 പേര്‍ മരണമടഞ്ഞു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കുപറ്റി. റിച്ചര്‍ സ്‌കെയിലില്‍ 7.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്.

ഇറാനിലെ 14 പ്രവിശ്യകളെ ഭൂകമ്പം ബാധിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു. ഇറാനിലെയും ഇറാക്കിലെയും ആയിരക്കണക്കനാളുകള്‍ ഭൂകമ്പം ഭയന്ന് വീടുകള്‍ ഉപേക്ഷിച്ച് തെരുവുകളില്‍ കൂട്ടം കൂടി നില്‍ക്കുകയാണ്.