നടിയെ ആക്രമിച്ച കേസ് : ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

#

കൊച്ചി (15-11-17) : നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി ദിലീപിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് പോലീസ്.