ബി.ജെ.പി രാഹുലിനെ ഭയക്കുന്നു : പവാര്‍

#

മുംബൈ (18-11-17) : രാഹുല്‍ ഗാന്ധിയെ ബി.ജെ.പിക്ക് ഭയമാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. അതുകൊണ്ടാണ് ബി.ജെ.പി പകയുടെ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്ന് പവാര്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് പവാര്‍ രാഹുലിനെ പരസ്യമായി പ്രശംസിക്കുന്നത്. ഗുജറാത്തില്‍ എന്‍.സി.പി, കോണ്‍ഗ്രസുമായി മുന്നണിയായാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പക തീര്‍ക്കാന്‍ ഔദ്യോഗിക സംവിധാനത്തെ ബി.ജെ.പി ദുരുപയോഗപ്പെടുത്തുകയാണെന്ന് പവാര്‍ കുറ്റപ്പെടുത്തി. വളരെ മുമ്പ് അടച്ചുവെച്ച പഴയ ഫയലുകളൊക്കെ തുറക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. പക്ഷേ, പകയുടെ രാഷ്ട്രീയം രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് ഓര്‍മ്മിപ്പിച്ചു കൊണ്ട് ശരദ്പവാര്‍ പറഞ്ഞു.