ഗുജറാത്തിൽ സർജിക്കൽ സ്‌ട്രൈക്കിനൊരുങ്ങി ശങ്കർസിങ് വഗേല

#

അഹമ്മദാബാദ് (18-11-17) :  ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സർജിക്കൽ സ്‌ട്രൈക്കിനൊരുങ്ങി കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല. കോൺഗ്രസിനെയും ബിജെപിയെയും ജനങ്ങൾ മടുത്തു. മോദിയുടെ മുദ്രാവാക്യങ്ങൾ ഇനി ഏശുകയില്ല ഈ സാഹചര്യത്തിൽ ഡൽഹിയിലെ ആം ആദ്മി പാർട്ടി മാതൃകയിൽ തന്റെ ജൻ വികൽപ്പ് മോർച്ച വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വഗേല.

മൂന്നാം മുന്നണിക്കുവേണ്ടിയുള്ള  നീക്കം നടത്തുന്നത് ബിജെപിയെ സഹായിക്കാനാണ് എന്ന ആരോപണത്തെ തള്ളുന്ന വഗേല ബിജെപിക്കും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകുമെന്ന് പറയുന്നു. ബിജെപിയെ സഹായിക്കുകയല്ല ഗുജറാത്തിൽ മാറ്റം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ഈ മുൻ മുഖ്യമന്ത്രി പറയുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് വഗേല  കോൺഗ്രെസ്സ്  നേതൃത്വവുമായി ഇടയുന്നതും പാർട്ടി വിടുന്നതും. കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി അഹമ്മദ് പട്ടേലിനെതിരെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുകയും ചെയ്ത വഗേല ഉടൻ ബിജെപിയിൽ ചേരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബിജെപിക്കൊപ്പം ചേരാതെ ജൻ വികൽപ്പ് മോർച്ച എന്ന ബദൽ സംഘടന രൂപീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ട്രാക്ടർ ചിഹ്നത്തിലാണ് വഗേലയും പാർട്ടിയും മത്സരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കും തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.  ബിജെപിക്കും കോൺഗ്രസിനു മെതിരെ വലിയ ശക്തിയായി മാറുമെന്ന് പറയുമ്പോഴും വഗേലയുടെ മകൻ മഹേന്ദ്രസിംഗ് ബിജെപി പ്രവേശനം കാത്ത് കഴിയുകയാണ്.