എന്‍.ഐ.എ ഹാദിയയുടെ മൊഴി രേഖപ്പെടുത്തി

#

കോട്ടയം (18-11-17) : ഹാദിയയുടെ മൊഴി ഇന്ന് വീണ്ടും എന്‍.ഐ.എ രേഖപ്പെടുത്തി. നവംബര്‍ 27 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എന്‍.ഐ.എ  ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. എന്‍.ഐ.എയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയത്. മുമ്പ് ഒരു തവണ എന്‍.ഐ.എ ഹാദിയയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മതംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും എന്‍.ഐ.എ സംഘം ചോദിച്ചറിഞ്ഞതെന്നാണ് മനസ്സിലാക്കുന്നത്. ഹാദിയയുടെ പിതാവ് അശോകന്റെ മൊഴിയും എന്‍.ഐ.എ രേഖപ്പെടുത്തി.