സി.പി.ഐ മുന്നണി മാറാന്‍ ശ്രമിക്കുന്നു : ആനത്തലവട്ടം

#

കൊല്ലം (18-11-17) : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഇടതുമുന്നണിയിലുണ്ടാകുമോ എന്ന് പറയാനാകില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍. തോളിലിരുന്ന് ചെവി കടിക്കുകയാണ് സി.പി.ഐ ചെയ്യുന്നതെന്ന് ആനത്തലവട്ടം ആക്ഷേപിച്ചു. സി.പി.ഐ(എം) കൊല്ലം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭായോഗത്തില്‍ നിന്ന് സി.പി.ഐ അംഗങ്ങള്‍ വിട്ടുനിന്ന നടപടിയെ ആനത്തലവട്ടം നിശിതമായി വിമര്‍ശിച്ചു. സി.പി.ഐക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐയുമായുള്ള വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സന്ദേശം നല്‍കുന്നതോടൊപ്പം പാര്‍ട്ടി സമ്മേളന കാലയളവില്‍, സമ്മേളന വേദികള്‍ ഉപയോഗപ്പെടുത്തി സി.പി.ഐയ്ക്ക് എതിരേ ആഞ്ഞടിക്കാനാണ് സി.പി.എം നീക്കമെന്ന് വേണം മനസ്സിലാക്കാന്‍. തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും രക്ഷിക്കാന്‍ ശ്രമിച്ചതില്‍ രൂക്ഷമായ എതിര്‍പ്പാണ് സമ്മേളനങ്ങളില്‍ ഉയരുന്നത്. സി.പി.ഐയെ കടന്നാക്രമിച്ച് സ്വന്തം പാര്‍ട്ടി അണികളുടെ വിമര്‍ശനം മയപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്.