രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ; പ്രഖ്യാപനം അടുത്ത മാസം

#

ന്യൂഡൽഹി (20-11-17) : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കാൻ കോൺഗ്രസ് സ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന പ്രവർത്തക സമിതിയോഗം തീരുമാനിച്ചു..ഇത് സംബന്ധിച്ച പ്രമേയം പ്രവർത്തക സമിതിയോഗത്തിൽ പാസ്സാക്കിയെങ്കിലും പ്രഖ്യാപനം അടുത്ത മാസമേ ഉണ്ടാകൂ. അധ്യക്ഷപദവിയിലേക്ക് മറ്റാരെങ്കിലും നാമനിർദ്ദേശം നൽകുകയാണെങ്കിൽ ഡിസംബർ 16 നു തെരഞ്ഞെടുപ്പും 19 നു ഫലപ്രഖ്യാപനവും നടത്തുന്നതിനും പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി.

അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങുക ഡിസംബർ ഒന്നിനാണ്. നാലുവരെ നാമനിർദ്ദേശ പത്രിക നൽകാം. എല്ലാ സംസ്ഥാനങ്ങളും രാഹുലിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നുള്ള പ്രമേയം പാസ്സാക്കിയതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് മറ്റു സ്ഥാനാർത്ഥികൾ ഉണ്ടാവില്ലെന്നാണ് നേതൃത്വം കരുതുന്നത്. നിലവിൽ എതിർ സ്ഥാനാർത്ഥികൾ ഇല്ലെങ്കിലും നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഡിസംബർ അഞ്ചോടെ ചിത്രത്തിന് കൂടുതൽ വ്യക്തത വരുമെന്ന് നേതൃത്വം കരുതുന്നു.